‘നിങ്ങളുടെ ഞരമ്പുകളിൽ ബംഗാളി ചോരയാണ് ഒഴുകുന്നതെങ്കിൽ, ഖുദിറാമിന്റേയും സുബാഷ് ചന്ദ്രബോസിന്റേയും ചോരയാണ് നിങ്ങളുടെ ഞരമ്പുകളിൽ ഒഴുകുന്നതെങ്കിൽ, നിങ്ങൾ നിങ്ങളുടെ മാതൃഭാഷയേയും മാതൃദേശത്തേയും സ്നേഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഉറക്കെ വിളിച്ചു പറയണം, ഒരു ബിഹാറി നൂറ് രോഗങ്ങൾക്ക് സമമാണെന്ന്. നമുക്ക് രോഗങ്ങളല്ല വേണ്ടത്. ബംഗാളിനെ രോഗമുക്തമാക്കണം. ജയ് ബംഗ്ല, ജയ് ദീദി മമത ബാനർജി'' എന്നാണ് എംഎൽഎ മനോരഞ്ജൻ ബ്യാപാരി പറഞ്ഞത്. കൊൽക്കത്തയിൽ നടന്ന ഒരു പുസ്തക മേളയിൽ വച്ചായിരുന്നു വിവാദപരാമര്‍ശം.
തൃണമൂൽ വിട്ട് ബിജെപിയിലേക്കു പോയ സുവേന്ദു അധികാരിയാണ് വിവാദം കൊളുത്തിയ വിഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ‘ആദ്യം മമത ബാനർജി ബിഹാറികളേയും ഉത്തർപ്രദേശുകാരേയും 'ബോഹിരഗോട്ടോസ്' (വരത്തർ) എന്ന് പറഞ്ഞു, ഇപ്പോഴിതാ ഇദ്ദേഹം പറയുന്നു ബിഹാറികളില്ലാത്ത ബംഗാൾ വേണമെന്ന്'' എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.
തൃണമൂൽ സ്ഥാനാർത്ഥിയായ സിനിമാ താരം ശത്രുഘ്നന്‍ സിൻഹയേയും അദ്ദേഹം ട്വീറ്റിൽ പരാമർശിച്ചിട്ടുണ്ട്. ''സർ, എംഎൽഎ മനോരഞ്ജൻ ബ്യാപാരി നടത്തിയ ഈ പരാമർശത്തെക്കുറിച്ച് താങ്കൾക്ക് എന്ത് തോന്നുന്നു? ബിഹാറികളെക്കുറിച്ച് അദ്ദേഹത്തിനുള്ള വികാരങ്ങൾ വളരെ വ്യക്തമാണ്'' എന്നും സുവേന്ദു അധികാരി കുറിച്ചു.
VIDEO LINK..👇
إرسال تعليق