വിദ്യാർഥികളുടെ ബസ് ചാർജ് നിരക്ക് വർധിപ്പിക്കുവാൻ സാധിക്കുകയില്ല എന്നും ഇക്കാര്യങ്ങൾ ഇപ്പോൾ പരിഗണിക്കുവാൻ സാധിക്കുകയില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ചാർജ് വർധനവുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഉടനെ തന്നെ പുറത്തിറക്കും. വിവിധ വകുപ്പുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കുമ്പോൾ അവസാനമായി താഴ്മയായി എന്ന് കൂടി ചേർക്കാറുണ്ട്.
എന്നാൽ ഇനിമുതൽ അപേക്ഷകൾ സമർപ്പിക്കുമ്പോൾ താഴ്മയായി എന്ന വാക്ക് ഒഴിവാക്കി അപേക്ഷിക്കുന്നു എന്ന വാക്കു മാത്രം ചേർത്താൽ മതി. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്.
റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ആറ് മാസത്തേക്ക് കൂടി നീട്ടി സെപ്റ്റംബർ മാസം വരെ വിതരണം നടക്കുന്നതാണ്. മാർച്ച് മാസത്തോടെ പദ്ധതിയുടെ ആനുകൂല്യം അവസാനിക്കുകയായിരുന്നു. ഈയൊരു അനുകൂലം ആറു മാസത്തേക്ക് കൂടി നീട്ടി നൽകിയതായി സർക്കാരിന്റെ ഭാഗത്തു നിന്നും ഉത്തരവ് വന്നത്.
2020 ഏപ്രിൽ മാസം മുതലാണ് പി എം ജി എ വൈ പദ്ധതി നടപ്പിലാക്കി വരുന്നത്. പൂർണമായും കേന്ദ്ര സർക്കാരിന്റെ സഹായത്തോടുകൂടി നടപ്പിലാക്കിവരുന്ന പദ്ധതിയാണിത്. 80 കോടിയോളം വരുന്ന ആളുകളാണ് ഇയൊരു പദ്ധതിയുടെ ഭാഗമായി ആനുകൂല്യം കൈപ്പറ്റുന്നത്.
إرسال تعليق