നമ്മുടെ രാജ്യത്ത് സർക്കാർ അംഗീകൃതമായ എല്ലാ സേവനങ്ങളും ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളവയാണ്. മാത്രമല്ല ഒരു വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്.ഇത് ഗവൺമെന്റ് നടപടികൾ സുതാര്യമാക്കാൻ സഹായിക്കുന്നു.
എന്നാൽ ആധാർ കാർഡുമായി ബന്ധപ്പെട്ട് മിക്കവരുടെയും പ്രധാനപ്രശ്നം ആധാറിൽ നൽകിയിരിക്കുന്ന ഫോട്ടോയാണ്.ആധാർ എടുക്കുന്ന സമയത്ത് വ്യക്തമല്ലാത്തതും ഇരുട്ട് നിറഞ്ഞതുമായ ഫോട്ടോകളാണ് മിക്ക ആളുകൾക്കും ലഭിച്ചിരുന്നത്. കൂടാതെ ഇത് മിക്കതും ഒരുപാട് വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോയും ആണ്.
ആയതിനാൽ നിലവിൽ ആധാറിലെ ഫോട്ടോ ഉപയോഗിച്ച് ആളെ തിരിച്ചറിയുന്നത് വളരെ പ്രയാസമാണ്. കൂടാതെ മറ്റുള്ളവർക്ക് മുൻപിൽ ആധാർ പ്രദർശിപ്പിക്കാനും ആളുകൾക്ക് ഇക്കാരണത്താൽ മടിയാണ്.എന്നാൽ ഇനി ഈ കാര്യത്തിൽ വിഷമിക്കേണ്ട ആവശ്യമില്ല. നമ്മുടെ ആവശ്യപ്രകാരം ആധാറിലെ നമ്മുടെ പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ സാധിക്കും.
വളരെ പെട്ടെന്ന് തന്നെ ചെയ്യാവുന്ന ഒരു പ്രക്രിയയാണ് ഇത്.ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം ആണ്. ആദ്യം യു ഐ ഡി എ ഐ യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഫോട്ടോ മാറ്റുന്നതിന് ഉള്ള അപേക്ഷാഫോം ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അടുത്തുള്ള ആധാർ എന്റോൾമെന്റ് ഓഫീസിൽ ചെന്ന് ആധാറിലെ ഫോട്ടോ മാറ്റണം എന്ന ആവശ്യം അവതരിപ്പിക്കുക.
തുടർന്ന് ഈ ഫോം നൽകുമ്പോൾ ആധാർ എന്റോൾമെന്റ് ഓഫീസിലെ ഉദ്യോഗസ്ഥൻ നിങ്ങളുടെ പുതിയ ഫോട്ടോ എടുത്ത് ആധാറിൽ അപ്‌ലോഡ് ചെയ്യും. ഈ നടപടികൾക്കായി ചെറിയൊരു തുക ഫീസായി നൽകേണ്ടി വരും. ഉടനെ തന്നെ ആധാറിലെ ഫോട്ടോ മാറ്റി പുതിയ ആധാർ ലഭിക്കും.ഒരുപാട് ആളുകളുടെ ആവശ്യമായ ആധാറിലെ ഫോട്ടോ മാറ്റുക എന്ന പ്രശ്നം ഇങ്ങനെ വളരെ എളുപ്പത്തിൽ ചെയ്യാം.
إرسال تعليق