നിത്യേനയുള്ള ഭക്ഷണ രീതിയിൽ തന്നെ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. ക്യാരറ്റ് ഓറഞ്ച് നിറത്തിലുള്ള പഴങ്ങൾ എന്നിവയിലെല്ലാം വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇലക്കറികളിൽ ധാരാളം ആന്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തിമിരം പോലെയുള്ള രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു.
ഓറഞ്ച് നാരങ്ങ മുസംബി ഇനി ഇങ്ങനെയുള്ളവയും കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. സ്ട്രോബെറി ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങളും നേതൃത്വങ്ങളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ബ്രോക്കോളി കഴിക്കുന്നത് അർബുദവും ഹൃദ്രോഗവും അകറ്റുവാൻ വേണ്ടി മാത്രമല്ല. കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി എന്നിങ്ങനെ തുടങ്ങിയവ കണ്ണുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
പരിപ്പ് അല്ലെങ്കിൽ പയർവർഗ്ഗങ്ങളിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. സിംഗിന്റെ കുറവ് നേത്രരോഗങ്ങൾ വരുന്നതിന് കാരണമാകുന്നു. നേത്ര ആരോഗ്യത്തിന് മുട്ട കഴിക്കുന്നതും വളരെ നല്ലതാണ്. വൈറ്റമിൻ ഇ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് പ്രത്യേകിച്ചും കണ്ണുകൾക്ക് ആരോഗ്യമേകുന്നതിന് സഹായിക്കും. അയല, മത്തി, ട്യൂണ എന്നിങ്ങനെ തുടങ്ങിയുള്ള മത്സ്യങ്ങൾ കഴിക്കുന്നത് നേത്ര രോഗം വരാതിരിക്കാൻ സഹായിക്കും.
ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ഇവയിൽ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ ആഴ്ചയിലൊരിക്കലെങ്കിലും ഇവ കഴിക്കുകയാണെങ്കിൽ കണ്ണുകളുടെ ആരോഗ്യം നിലനിർത്താം.
വീഡിയോ കാണാൻ..👇
Post a Comment