കുട്ടികൾക്ക് എതിരെയുള്ള ഇത്തരം കാര്യങ്ങൾക്ക് ഇപ്പോൾ നടപടി ആവുകയാണ്. കുട്ടികളോട് അപമര്യാദ ആയിട്ടും വിവേചനപരം ആയിട്ടും സ്വകാര്യ സ്റ്റേറ്റ് കറേജ് ബസ് ജീവനക്കാർ പെരുമാറുകയാണ് എങ്കിൽ ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യുമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ് വന്നു.
ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് എങ്കിൽ സംസ്ഥാന പോലീസ് മേധാവിയും ട്രാൻസ്പോർട്ട് കമ്മീഷണറും വേണ്ട നിയമ നടപടികൾ സ്വീകരിക്കണമെന്ന് അറിയിച്ചിരിക്കുകയാണ്.
പല സ്വകാര്യ ബസുകളും കുട്ടികൾക്കുള്ള യാത്രകൾ നിരോധിക്കുന്നുണ്ട്. സീറ്റ് ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ കുട്ടികളെ സീറ്റുകളിൽ ഇരിത്തുവാനും സമ്മതിക്കാറില്ല. കൈ കാണിക്കുന്ന ബസുകളിൽ പലതും നിർത്താതെ പോവുകയാണ് പതിവ്.
സീറ്റ് ഒഴിഞ്ഞു കിടക്കുമ്പോൾ കുട്ടികളെ ഇരിക്കുന്നതിന് അനുമതി നൽകാത്തതും കൈ കാണിക്കുന്ന സമയത്ത് ബസ് നിർത്താതെ പോകുന്നതും കുട്ടികൾക്കുള്ള യാത്ര നിഷേധിക്കുന്നതും കൃത്യസമയത്തു തന്നെ പരീക്ഷയ്ക്ക് എത്താൻ സാധിക്കാത്തതും കുട്ടികളുടെ സ്റ്റോപ്പിൽ നിർത്താതെ പോകുന്നതും എന്നിങ്ങനെ തുടർന്നുള്ള നിരവധി പരാതികൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് ഏറ്റുവും പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ രീതിയിൽ കുട്ടികളോട് പെരുമാറുന്ന ബസ് ജീവനക്കാർക്ക് എതിരെ കർശന നടപടികൾ ഇനി മുതൽ ഉണ്ടായിരിക്കും.
إرسال تعليق