ദിവസേന ഒരു ഓറഞ്ച് വിധം കഴിച്ചാലുണ്ടാകുന്ന ആരോഗ്യഗുണങ്ങൾ. ഏതെല്ലാം എന്ന് അറിയൂ..




ദിവസം ഓരോ ഓറഞ്ച് വീതം കഴിച്ചാലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. വൈറ്റമിൻ സി ധാരാളം അടങ്ങിയ ഒന്നാണ് ഓറഞ്ച്. കോശങ്ങളുടെ വളർച്ചയ്ക്കും അറ്റകുറ്റപ്പണിക്കും ഇത് അനിവാര്യമാണ്.



 
നാരുകൾ പഞ്ചസാര കലോറി വൈറ്റമിൻ എ പ്രോട്ടീൻ വൈറ്റമിൻ സി പൊട്ടാസ്യം കാൽസ്യം കാർബോഹൈഡ്രേറ്റ് എന്നിങ്ങനെ ഉള്ളവയാൽ സമ്പന്നമാണ് ഓറഞ്ച്. ധാരാളം പോഷകങ്ങളാണ് ഓറഞ്ചിൽ ഉള്ളത്. ഉയർന്ന അളവിൽ സിട്രിസ് പഴങ്ങൾ അടങ്ങിയിരിക്കുന്ന ഏതൊരു ഭക്ഷണ ക്രമവും പ്രേമേഹം പോലെയുള്ള വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും രക്ഷിക്കും.




തല, വായ, കരൾ, കഴുത്ത് എന്നീ ഇടങ്ങളിൽ ബാധിക്കുന്ന ക്യാൻസറിൽ നിന്നും സംരക്ഷിക്കാനും ഓറഞ്ച് നല്ലതാണ്. ഇരുമ്പിന്റെ മികച്ച സ്രോതസ്സുകൾ അല്ല ഓറഞ്ചുകൾ എങ്കിലും വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.
ഇത് ഇരുമ്പ് ആകിരണം ചെയ്യാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുന്നു. അനീമിയ ഉണ്ടാകാനുള്ള സാധ്യത ഇത് കുറയ്ക്കുന്നു.




പതിവായി ആന്റി ആക്സിഡന്റുകൾ വൈറ്റമിനുകൾ പോഷകങ്ങൾ എന്നിവ അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
കൊളാജൻ ഉൽപ്പാദനത്തിൽ ഇത് നിങ്ങളുടെ ശരീരത്തിനെ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ മുറിവുകൾ പെട്ടെന്ന് ഉണങ്ങുന്നതിന് സഹായിക്കും.




ശരീരത്തിലെ എല്ലുകൾ പേശികൾ എന്നിവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലം ഉണ്ടാകുന്ന കേടുപാടുകളിൽ നിന്നും ചർമത്തിനെ സംരക്ഷിക്കുകയും മുഖത്ത് യുവത്വവും തിളക്കവും വർദ്ധിപ്പിക്കാനും സഹായിക്കും. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കും.




താരൻ മൂലമുള്ള പ്രശ്നങ്ങൾക്ക് ചികിത്സയായും ഉപയോഗിക്കുന്നുണ്ട്. അന്ധതയിലേക്ക് നയിക്കാവുന്ന പല രോഗങ്ങളിൽ നിന്നും നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യും

വീഡിയോ കാണാൻ...👇






Post a Comment

أحدث أقدم