തേൻ നെല്ലിക്ക കഴിക്കുന്നത് വഴി ആരോഗ്യത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. തേൻ നെല്ലിക്ക കരളിന് വളരെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വരുന്നതിനെ തടയുവാൻ തേൻനെല്ലിക്ക കഴിക്കുന്നത് വഴി സഹായിക്കും. വൈറ്റ് പിഗമെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും.
ചെറുപ്പം നിലനിർത്തുന്നതിന് ഏറെ ഗുണകരമാണ് തേൻ നെല്ലിക്ക. മുഖത്തുണ്ടാകുന്ന ചുളിവുകൾ തടയുകയും ശരീരത്തിന് ഊർജം നൽകുകയും ചെയ്യും. തേനിൽ ഇട്ട നെല്ലിക്ക യിലുള്ള ആന്റി ഓക്സിഡന്റുകൾ ആസ്ത്മ പോലുള്ള രോഗങ്ങളെ തടയുന്നതിന് ഏറെ നല്ലതാണ്.
ലെൻസിൽ നിന്നും ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും, ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് സഹായിക്കുകയും ചെയ്യും. തേനിൽ ഇട്ട നെല്ലിക്ക ദഹന പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധി കൂടിയാണ്. പൈല്സ്, മലബന്ധം എന്നിങ്ങനെ ഉള്ളവയ്ക്ക് നല്ലൊരു ഒറ്റമൂലി കൂടിയാണിത്. തടി കൂടുക, ഹൃദയ രോഗങ്ങൾ എന്നിവ ഒഴിവാക്കുന്നതിന് ഇതുവഴി സഹായകമാകും. ഗർഭധാരണത്തിനായി തേനിൽ ഇട്ട നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്.
വന്ധ്യതയ്ക്കുള്ള നല്ലൊരു ഔഷധം കൂടിയാണിത്. മുടി വളരുന്നതിന് വേണ്ടിയും നര കളയുവാനും തേനിൽ ഇട്ട നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
إرسال تعليق