മുരുകൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചെന്നും വേറെ വഴിയില്ലാതെ വന്നപ്പോൾ വെടിവെച്ച് െകാല്ലുകയായിരുന്നെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. തിരുനൽവേലി ജില്ലയിലെ കലക്കാട് നങ്കുനേരി ഭാഗത്ത് വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മുരുകനെ തേടിയെത്തിയപ്പോഴാണ് ഇയാൾ പൊലീസിനെ ആക്രമിച്ചത്.
നെഞ്ചിൽ വെടിയേറ്റ മുരുകൻ അപ്പോൾ തന്നെ മരിച്ചു. കേരളത്തിലും ആന്ധ്രയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഈ വർഷം തുടക്കത്തിൽ കൊലക്കേസിൽ അടക്കം പ്രതികളായ രണ്ട് ക്രിമിനലുകളെ തമിഴ്നാട് പൊലീസ് എൻകൗണ്ടറിൽ വധിച്ചിരുന്നു.
إرسال تعليق