നാടിൻറെ വികസനത്തിനെതിരെ കോൺഗ്രസിനും ബിജെപിക്കും സമാന നിലപാട്; മുഖ്യമന്ത്രി




നാടിൻറെ വികസനത്തിനെതിരെ കോൺഗ്രസിനും ബിജെപിക്കും സമാന നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. എന്തെല്ലാം നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കും, പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും കടലാസില്‍ ഒതുങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




അതേസമയം സില്‍വര്‍ലൈന്‍ അതിരടയാളക്കല്ല് പിഴുതെറിയല്‍ സമരവുമായി പ്രതിപക്ഷം മുന്നോട്ടെന്ന് വി.ഡി.സതീശന്‍. സമരത്തിന് നേതൃത്വം നല്‍കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അവരുടെ പോരാട്ടം അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.




കൂടാതെ, സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷം പ്രതിപക്ഷം കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. വികസനപദ്ധതികളെ തെറ്റിദ്ധാരണ പരത്തി എതിര്‍ക്കുന്നു. ഇതിനു പിന്നില്‍ കോണ്‍ഗ്രസ്–ബി.ജെ.പി–എസ്.ഡി.പി.ഐ സഖ്യമെന്നും കോടിയേരി ആരോപിച്ചു.

Post a Comment

أحدث أقدم