എന്നാൽ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ചു കൊണ്ട് ഉണ്ടാകുന്ന കരിവാളിപ്പ് എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. എങ്ങനെയെന്നു നോക്കാം. ഇതിനു വേണ്ടി ആദ്യം തന്നെ ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് തൈര് ഒഴിച്ചു കൊടുക്കുക. ഏകദേശം ഒരു ടേബിൾ സ്പൂൺ മതിയാകും. ഇതിനു ശേഷം അതേ അളവിൽ തന്നെ ഒരു ടേബിൾ സ്പൂൺ തേൻ ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ഇതിനു ശേഷം ആവശ്യമായി വരുന്നത് ചെറിയ അളവിൽ ചെറുനാരങ്ങാ നീര് ആണ്. ഇതിനു ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് ഈ മൂന്നു ചേരുവകൾ നന്നായി ഇളക്കി കൊടുക്കുക. പുറത്തു പോയി വീട്ടിലേക്ക് വന്നതിനു ശേഷം മുഖം നന്നായി കഴുകുക. ഇതിനു ശേഷം മുഖത്തും കയ്യിലും എല്ലാം തന്നെ ഈ മിക്സ് തേച്ചു പിടിപ്പിക്കുക.
10 മുതൽ 15 മിനിറ്റ് വരെ വെച്ചതിനു ശേഷം കഴുകിക്കളയുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്നതും എന്നാൽ നല്ലൊരു റിസൾട്ട് നൽകുന്നതുമായ ഒരു ടിപ്പാണിത്. വെയിലുകൊണ്ട് ഉള്ള കരിവാളിപ്പ് എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കുവാൻ ഇതിലൂടെ സാധിക്കും. ഒരു തവണ ഉപയോഗിച്ചു നോക്കുമ്പോൾ തന്നെ നല്ലൊരു മാറ്റം കാണാൻ സാധിക്കും.
إرسال تعليق