കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് എല്ലാ മുതിർന്ന പൗരൻമാർക്കും. കേന്ദ്രസർക്കാർ അറിയിപ്പ് ഇങ്ങനെ. കോവിഡ് നാലാം തരംഗ ഭീഷണി!!




ഇന്ത്യയിലുള്ള എല്ലാ മുതിർന്ന പൗരൻമാർക്കും കോവിഡ് വാക്സിനേഷൻ ആയ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണനയിലാണ്. മറ്റുള്ള രാജ്യങ്ങളിൽ വീണ്ടും കോവിഡ് അതിരൂക്ഷമായി വ്യാപിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം കൊണ്ടു വന്നിരിക്കുന്നത്.



 
ചില വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുവാൻ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അനിവാര്യമാണ്. കോവിഡ് ആയി പ്രവർത്തകർക്കും 60 വയസ്സ് പ്രായമുള്ള ആളുകൾക്കും മാത്രമാണ് നിലവിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ കേന്ദ്ര സർക്കാർ നൽകുന്നത്. സ്വകാര്യ ആശുപത്രികളിൽ പണം നൽകുകയാണ് എങ്കിലും ഈ വിഭാഗത്തിന് മാത്രം ആണ് നിലവിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ ലഭിക്കുന്നത്.




മറ്റുള്ള മുതിർന്ന പൗരൻമാർക്ക് സൗജന്യമായി വാക്സിൻ നൽകണം എന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ചർച്ചകൾ നടന്നുവരുകയാണ്. ഇതുകൊണ്ട് തന്നെ വൈകാതെ എല്ലാ മുതിർന്ന പൗരന്മാർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കാൻ സാധ്യത കൂടുതലാണ്. കോവിഡ് നാലാം താരംഗതിന്റെ ഭീഷണി മുന്നിൽ നിൽക്കുന്നത് കൊണ്ട് തന്നെ എത്രത്തോളം തീവ്രം ആയിരിക്കും എന്ന് ഉറപ്പില്ല.




നിലവിൽ പാലിച്ചു പോകുന്ന എല്ലാ മുൻകരുതലുകളും കോവിഡ് പ്രോട്ടോകോളും ഇനിയും വേണെമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. മാസ്‌ക്കുകൾ ധരിച്ചില്ലെങ്കിൽ കേസ് എടുക്കില്ല എങ്കിലും ആൾക്കൂട്ടത്തിനിടെ മാസ്കുകൾ ധരിക്കാൻ എല്ലാ പൊതു ജനങ്ങളും ശ്രദ്ധിക്കണം.


Post a Comment

أحدث أقدم