പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; സഹപാഠിക്ക് കുത്തേറ്റു






ഇരിങ്ങാലക്കുടയിൽ കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിയ്ക്ക് കുത്തേറ്റു. ബുധനാഴ്ച്ച രാവിലെ 9 മണിയോടെയാണ് സംഭവം.





ഇരിങ്ങാലക്കുട ജ്യോതീസ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു.  കാറളം സ്വദേശിയായ സാഹിർ , ആലുവ സ്വദേശി രാഹുൽ എന്നിവരാണ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത്. വിദ്യാർത്ഥിനിയുടെ സഹപാഠിയായ ചേലൂർ സ്വദേശി ടെൽസൺ സംഭവം കണ്ട് ചോദ്യം ചെയ്യുകയായിരുന്നു.  പ്രകോപിതനായ ഷാഹീർ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ടെൽസനെ കുത്തുകയും ഉടൻ തന്നെ ബൈക്ക് എടുത്ത് പോവുകയും ചെയ്തു.





എന്നാൽ മറ്റൊരു വാഹനവുമായി അപകടം ഉണ്ടാവുകയും കൂടുതൽ നാട്ടുക്കാർ എത്തി പ്രതികളെ പിടികൂടി പോലീസിൽ ഏൽപിച്ചു. പരിക്കേറ്റ ടെൽസനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

أحدث أقدم