വഴനയില പഞ്ചസാര പാത്രത്തിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ പിന്നീട് ഉറുമ്പ് പാത്രത്തിനുള്ളിൽ വരില്ല. ഒരു ഇല മാത്രം ഇട്ടു വെച്ചാൽ മതിയാകും. പിന്നീട് ഉറുമ്പ് ശല്യം ഉണ്ടാവുകയില്ല. ഇതല്ല എങ്കിൽ ചെറുനാരങ്ങയുടെ ഒരു തോട് എടുത്ത് പഞ്ചസാര പദത്തിൽ ഇട്ടു വച്ചാൽ മതിയാകും.
ചെറുനാരങ്ങയുടെ നീര് മുഴുവൻ കളഞ്ഞതിനു ശേഷം അല്ല എങ്കിൽ ഉണക്കി എടുത്തതിനു ശേഷം പഞ്ചസാര പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി പിന്നീട് ഉറുമ്പ് ശല്യം ഉണ്ടാവുകയില്ല. മറ്റൊരു മാർഗം എന്ന് പറയുന്നത് പഞ്ചസാര പാത്രത്തിൽ ഒന്നോ രണ്ടോ ഗ്രാമ്പു ഇട്ട് വയ്ക്കുന്നതാണ്.
ഗ്രാമ്പൂ ഇട്ട് വയ്ക്കുന്നത് വഴി പഞ്ചസാര പാത്രത്തിൽ ഉറുമ്പ് ശല്യം ഉണ്ടാകില്ല. എന്നാൽ ഗ്രാമ്പുവിന്റെ മണം വരുന്നതിന് സാധ്യതയുണ്ട്. ഈ മൂന്നു മാർഗങ്ങളിൽ ഏതെങ്കിലും ഒന്നു പരീക്ഷിച്ചു നോക്കൂ. പിന്നീട് പാത്രത്തിന് അടുത്തേക്ക് പോലും ഉറുമ്പ് ശല്യം ഉണ്ടാവുകയില്ല.
ഇത്രയും നിസ്സാരമായ കാര്യം ചെയ്യുന്നത് വഴി വലിയ പ്രശ്നം അകറ്റുവാൻ സാധിക്കുന്നു. എന്നാൽ ഒട്ടുമിക്ക വീട്ടമ്മമാർക്കുംഈ എളുപ്പ വഴികളെ കുറിച്ച് അറിവില്ല. നിങ്ങളുടെ വീടുകളിലും പഞ്ചസാര പാത്രത്തിൽ ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു മാർഗ്ഗം പരീക്ഷിച്ചു നോക്കൂ.
إرسال تعليق