വില രണ്ടു കോടി; സുരക്ഷയ്ക്ക് തോക്കുമായി കാവൽക്കാർ; ചില്ലറക്കാരനല്ല 'ഡ്രാഗൺ' ഫിഷ്






പറഞ്ഞു വരുമ്പോൾ അലങ്കാര മീനാണ് അരോവന എന്നറിയപ്പെടുന്ന ഡ്രാഗൺ ഫിഷ്.  കാട്ടിലെ ചെറു തോടുകളിൽ യഥേഷ്ടം വിഹരിച്ചിരുന്ന അരോവന മീനിന്റെ തലവര മാറിയത് വളരെ പെട്ടെന്നാണ്. കാട്ടിൽ പോയവരാരോ പിടികൂടി കൊണ്ടു വന്ന മീനെ നാട്ടിലെത്തി ശ്രദ്ധിച്ച് നോക്കിയപ്പോൾ ചെകിളകള്‍ നാണയം പോലെ.. നീന്തുന്നതോ ചൈനയിലെ കടലാസ് ഡ്രാഗണിനെപ്പോലെയും. പിന്നീട് ശരവേഗത്തിൽ മീനിന്റെ ഡിമാന്റ് കൂടി. വില രണ്ട് കോടി രൂപയോളമായി ഉയർന്നു. നാണയം പോലുള്ള ചെകിളകൾ ഉള്ളത് കൊണ്ട് ഈ മീൻ ഭാഗ്യം കൊണ്ടുവരുമെന്ന് ആളുകൾ വിശ്വസിക്കാൻ തുടങ്ങി.




ചുരുക്കം പറഞ്ഞാൽ വംശനാശത്തിന്റെ വക്കിലെത്തിയിരുന്ന അരോവന മീനുകള്‍ നാട്ടിലെത്തി ഡ്രാഗൺ ഫിഷായി വളരാൻ തുടങ്ങി. തോക്കേന്തിയ കാവൽക്കാരും ഇലക്ട്രിക് കേബിളുകളും നിരീക്ഷണഗോപുരവുമൊക്കെയായി. പ്രദർശനങ്ങളിലെ വിഐപിയാണ് ഇന്ന് ഡ്രാഗൺ ഫിഷ്. വെള്ളിമൂങ്ങയെ നമ്മുടെ നാട്ടിൽ മുമ്പ് ആളുകൾ കച്ചവടമാക്കിയരുന്നത് പോലെ ചൈനയടക്കമുള്ള രാജ്യങ്ങളിൽ വൻതോതിൽ ഡ്രാഗൺഫിഷ് കടത്ത് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

Post a Comment

أحدث أقدم