തൃശൂര്‍ പാര്‍ളിക്കാട് വ്യാസ കോളജ് ബസ് സ്റ്റോപ്പിനടുത്തായിരുന്നു സംഭവം. തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കയറാന്‍ വിദ്യാര്‍ഥികള്‍ സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്നു. ബസ് നിര്‍ത്തിയതാകട്ടെ സ്റ്റോപ്പില്‍ നിന്ന് മാറി. വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ മനപൂര്‍വം ചെയ്തതാണിതെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതേചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ, തര്‍ക്കം രൂക്ഷമായപ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ട് മറ്റൊരു വാഹനത്തില്‍ കയറിപ്പോയി.
അരമണിക്കൂറോളം ബസ് റോഡില്‍ കിടന്നു. വിവരമറിഞ്ഞ് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി. ഇതിനു ശേഷമാണ് ഡ്രൈവര്‍ മടങ്ങി വന്നത്. അതേസമയം, വിദ്യാര്‍ഥികള്‍ മനപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന നിലപാടിലാണ് ബസ് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ പൊലീസ് ഇടപ്പെട്ടിട്ടുണ്ട്.
إرسال تعليق