ഖത്തറിലെത്തിയത് ഒരു മാസം മുൻപ്; കാറപകടത്തിൽ മലയാളി യുവതി മരിച്ചു






ഖത്തറിലുണ്ടായ  വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. നെടുവത്തൂർ അമ്പലത്തുംകാല പനയ്ക്കൽ പുത്തൻവീട്ടിൽ ജെറിന്റെ ഭാര്യ ചിപ്പി വർഗീസ്(26) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്കാണ് സംഭവം.





ജെറിനും ചിപ്പിയും നാല് മാസം പ്രായമായ കുഞ്ഞും സഞ്ചരിച്ച കാറിന് പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ജെറിനാണ് കാർ ഓടിച്ചിരുന്നത്. കാറിന്റെ പിൻസീറ്റിൽ കുഞ്ഞുമായി ഇരിക്കുകയായിരുന്നു ചിപ്പി.
പരുക്കേറ്റ ചിപ്പി മരിച്ചു. ഒരു മാസം മുൻപാണ് ചിപ്പി ഖത്തറിൽ എത്തിയത്. ജോലിക്കുള്ള ഇന്റർവ്യു കഴിഞ്ഞു നിയമനം കാത്തിരിക്കുകയായിരുന്നു. ഖത്തറിലെ കമ്പനിയിലാണ് ജെറിന് ജോലി.

Post a Comment

أحدث أقدم