എടിഎം കാർഡ് രൂപത്തിലുള്ള സ്മാർട്ട് റേഷൻ കാർഡുകളുടെ വിതരണം കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ആയിരുന്നു ആരംഭിച്ചിരുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നും ആവശ്യമുള്ളവർ മാത്രം സ്മാർട്ട് റേഷൻ കാർഡുകൾ അപേക്ഷിച്ച് എടുത്താൽ മതിയെന്ന കാര്യവും വ്യക്തമായി അറിയിച്ചിരുന്നു.
എന്നാൽ ചില സ്ഥലങ്ങളിൽ റേഷൻ കാർഡ് ഉടമകളെ ഫോൺ വഴി ബന്ധപ്പെട്ട് സ്മാർട്ട് റേഷൻ കാർഡുകൾ ആയി മാറ്റണമെന്ന് പറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
സ്മാർട്ട് റേഷൻ കാർഡിലേക്ക് മാറ്റുന്നത് വേണ്ടിയുള്ള സർക്കാർ ഏർപ്പെടുത്തിയ ഏജൻസികളാണ് ഇവർ എന്ന രീതിയിലാണ് വിളിക്കുന്നത്. ഇതേ തുടർന്ന് സ്മാർട്ട് റേഷൻ കാർഡിലേക്ക് മാറ്റുന്നതിന് സർവീസ് ചാർജ്ജും ഈടാക്കുന്നുണ്ട്.
എന്നാൽ സർക്കാർ ഈ രീതിയിൽ ഒരു ഏജൻസികൾക്കും യാതൊരു വിവരങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടില്ല എന്ന് അറിയിച്ചിരിക്കുകയാണ്. തെറ്റായ വിവരങ്ങളിലും ഫോൺകോളുകളിലും കാർഡ് ഉടമകൾ വഞ്ചിതരാകരുത് എന്നും സർക്കാർ അറിയിച്ചു. സപ്ലൈകോയുടെ ഭാഗത്ത് നിന്നും റേഷൻ കാർഡ് ഉടമകൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം എന്ന് അറിയിച്ചിരിക്കുകയാണ്.
إرسال تعليق