തിരുവനന്തപുരം തമ്പാനൂരില്‍ യുവതിയെ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശിനിയായ ഗായത്രിദേവിയാണ് മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിയായ പ്രവീണിനെ കാണാനില്ല. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇരുവരും ഇന്നലെ ഉച്ചയ്ക്കാണ് ഹോട്ടലിൽ മുറിയെടുത്തത്. വൈകിട്ട് പ്രവീൺ മുറിയിൽ നിന്നു പുറത്തു പോയിരുന്നു. ആ സമയം മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. രാത്രിയോടെ യുവതി മുറിയിലുണ്ടെന്നു പറഞ്ഞു ഹോട്ടലിലേക്ക് ഒരു ഫോൺ സന്ദേശം വന്നു. തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസെത്തി മുറി കുത്തിതുറക്കുകയുമായിരുന്നു.
തിരുവനന്തപുരത്തെ ജ്വലറിയിൽ ഡ്രൈവറാണ് പ്രവീൺ. ഇതേ സ്ഥാപനത്തിൽ എട്ടു മാസം മുൻപ് ഗായത്രിയും ജോലി നോക്കിയിരുന്നു.
إرسال تعليق