വനംവകുപ്പിന്റെ 40 അംഗ സംഘം ഇന്നലെ രാത്രിയും തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണവിധേയമായില്ല. കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുന്നതായി വനം വകുപ്പ് അറിയിച്ചു. നിലവില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് അട്ടപ്പളത്ത് തീ പിടിത്തമാരംഭിച്ചത്. സൈലന്റ്‌വാലിയോട് ചേര്‍ന്ന പ്രദേശങ്ങളിലും തീ പിടിത്തം ഉണ്ടായി.
إرسال تعليق