സഹോദരി സഹോദര ബന്ധത്തിന്റെ ആഴവും ഇഴയടുപ്പവും അളക്കുന്ന ഒരു ചടങ്ങിനു തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ഇന്നു സാക്ഷിയായി. ദിണ്ടിഗല്‍ ഒട്ടൻഛത്രം വിനോബാ നഗര്‍ സ്വദേശി പാണ്ടിദുരെയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂത്തസഹോദരി പ്രിയദര്‍ശിനി വിവാഹിതയാകുന്നതും മരുമകനെ ആചാര മുറവിധികളനുസരിച്ചു സ്വന്തം മടിയിലിരുത്തി പേരിടുന്നതും. പക്ഷേ വിധി പാണ്ടിദുരൈയെ അതിനനുവദിച്ചില്ല.
അപകടം സഹോദരന്റെ ജീവനെടുത്തു,ആഗ്രഹം സഫലമാക്കി സഹോദരിരണ്ടുവര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തിലാണ് പാണ്ടിദുരൈ മരിക്കുന്നത്. കുടുംബത്തിന്റെ സന്തോഷമെല്ലാം കെട്ടടങ്ങി. പാണ്ടിദുരൈയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് കുടുംബം പതുക്കെ കരകയറി. ഒരുവര്‍ഷം മുന്‍പ് സഹോദരി പ്രിയദര്‍ശിനി വിവാഹിതയായി. മാസങ്ങള്‍ കഴിഞ്ഞതോടെ പുതിയ അതിഥിയെത്തുന്നതിന്റെ സന്തോഷ വര്‍ത്തമാനവും വീട്ടിലാകെ നിറഞ്ഞു.
ഈ നിമിഷങ്ങള്‍ക്കായി ഏറ്റവും കൊതിച്ചിരുന്ന പാണ്ടിദുരൈയുടെ അസാനിധ്യം പ്രിയദര്‍ശിനിയെ തെല്ലൊന്നുമല്ല ഉലച്ചത്. ഇന്നായിരുന്നു കാതുകുത്തല്‍ ചടങ്ങ്. പക്ഷേ സഹോദരന്റെ ഏറ്റവും വലിയ സ്വപ്നം അവനില്ലാതെ എങ്ങനെ നടത്തുമെന്ന വിഷമത്തിലായി കുടുംബം. ഒടുവില്‍ പ്രിയദര്‍ശിനി തന്നെ പ്രതിവിധി കണ്ടെത്തി.
സഹോദരന്റെ പൂര്‍ണകായ പ്രതിമയുടെ മടിയിലിരുത്തി കാതുകുത്ത്മരുമകന്റെ കാതുകുത്തിനു സഹോദരനെ നേരിട്ടെത്തിച്ചു സഹോദരി. മരണസമയത്ത് 21 വയസുണ്ടായിരുന്ന പാണ്ടിദുരൈയുടെ പൂര്‍ണകായ പ്രതിമയുണ്ടാക്കി.
ഇതിനായി ഫോട്ടോകളുമായി നിരവധി പേരെ സമീപിച്ചു. ഒടുവില്‍ ബെംഗളുരുവിലെ ശില്‍പിയാണ് കുടുംബത്തിന്റെ ആവശ്യം യാഥാര്‍ത്യമാക്കിയത്. ഇരിക്കുന്ന രീതിയിലുള്ള മെഴുക് പ്രതിമയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് ചെലവായത്. കാതുകുത്ത് ചടങ്ങിന് അമ്മാവന്‍മാര്‍ അണിയുന്നതു പോലെയുള്ള കസവ് മുണ്ടും വെള്ള കുപ്പായവും അണിയിച്ചു. ഒപ്പം സ്റ്റൈലായി ഷർട്ടില്‍ ഒരു കൂളിങ് ഗ്ലാസും.
കുതിരയെ കെട്ടിയ രഥത്തില്‍ പ്രതിമയെ ആഘോഷമായി വേദിയിലേക്ക് ആനയിച്ചായിരുന്നു ചടങ്ങുകളുടെ തുടക്കം. പിന്നീട് പ്രതിമയുടെ മടിയിലിരുത്തി പേരു ചൊല്ലി വിളിച്ചു. വലിയ ആഘോഷത്തോടെ ഒട്ടഛത്രത്തെ കല്യാണ മണ്ഡപത്തിലായിരുന്നു ചടങ്ങ്.
إرسال تعليق