റഷ്യയ്ക്കെതിരെ പോരാടും; യുക്രെയ്ൻ സേനയ്ക്കൊപ്പം തമിഴ്നാട്ടുകാരൻ






റഷ്യൻ ആക്രമണത്തിൽ നിന്ന് യുക്രെയ്നെ രക്ഷിക്കാൻ യുക്രെയ്ൻ സൈനികർക്കൊപ്പം പങ്കുചേരാൻ തമിഴ്നാട്ടിൽനിന്നുള്ള വിദ്യാർഥിയും. കോയമ്പത്തൂർ സ്വദേശിയായ സായ് നികേഷ് രവിചന്ദ്രനാണ് (21) യുക്രെയ്ൻ അർധസൈനിക വിഭാഗത്തിൽ ചേർന്നത്. സൈന്യത്തിനൊപ്പമുള്ള സായ് നികേഷിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.




2018ലാണ് സായ് നികേഷ് യുക്രെയ്നിലെത്തുന്നത്. ഹാർകീവിലെ ദേശീയ എയ്റോസ്പേസ് സർവകലാശാലയിലായിരുന്നു പഠനം. 2022ൽ കോഴ്സ് പൂർത്തിയാക്കി. യുക്രെയ്നെതിരായ റഷ്യൻ ആക്രമണം ആരംഭിച്ചതിനുശേഷം സായ് നികേഷ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് ബന്ധുക്കൾ സായ് നികേഷിനെ ബന്ധപ്പെട്ടത്. അപ്പോഴാണ് താൻ യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ഇന്റലിജൻസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലെ സായ് നികേഷിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post