2018ലാണ് സായ് നികേഷ് യുക്രെയ്നിലെത്തുന്നത്. ഹാർകീവിലെ ദേശീയ എയ്റോസ്പേസ് സർവകലാശാലയിലായിരുന്നു പഠനം. 2022ൽ കോഴ്സ് പൂർത്തിയാക്കി. യുക്രെയ്നെതിരായ റഷ്യൻ ആക്രമണം ആരംഭിച്ചതിനുശേഷം സായ് നികേഷ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് ബന്ധുക്കൾ സായ് നികേഷിനെ ബന്ധപ്പെട്ടത്. അപ്പോഴാണ് താൻ യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ഇന്റലിജൻസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലെ സായ് നികേഷിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
إرسال تعليق