പാരസെറ്റാമോളിന് വില കൂടുന്നു; വില വർധന ഏപ്രിൽ ഒന്ന് മുതൽ




പനി വന്നാൽ ഓടിപ്പോയൊരു പാരസെറ്റമോൾ ആദ്യം കഴിക്കുന്നവർ നിരവധിയാണ്. പരമാവധി രണ്ട് രൂപവരെ നൽകിയിരുന്ന പാരസെറ്റാമോളിന് ഏപ്രിൽ ഒന്ന് മുതൽ വില കൂടുകയാണെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വ്യക്തമാക്കി.



പനി, അലർജി, ഹൃദ്രോഗം, ത്വക്​രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി  800 ഓളം മരുന്നുകളുടെ വിലയാണ് വർധിക്കാൻ പോകുന്നത്. പത്ത് ശതമാനം വില ഉയർത്താനാണ് നിലവിലെ തീരുമാനം. 

Post a Comment

أحدث أقدم