പെട്രോളില്‍ ചേര്‍ക്കുന്ന എഥനോളിന്റെ അളവ് കഴിഞ്ഞവര്‍ഷത്തെ 8.5 ശതമാനത്തില്‍ നിന്ന് നടപ്പുവര്‍ഷം 10 ശതമാനമാക്കുകയാണ് ലക്ഷ്യം. ഇത് 2025ഓടെ 20 ശതമാനമാക്കാനാണ് ശ്രമം. എണ്ണക്കമ്പനികള്‍ക്ക് ഈ ലക്ഷ്യത്തിലേക്കെത്താന്‍ പ്രതിവര്‍ഷം 1,000 കോടി ലിറ്റര്‍ എഥനോളാണ് വേണ്ടത്. 2025ഓടെ സംഭരണശേഷി 44.64 കോടി ലിറ്ററിലേക്കും അതുവഴി വാര്‍ഷിക ഉപയോഗം 1,060 കോടി ലിറ്ററിലേക്കും ഉയര്‍ത്താനാണ് നീക്കം.
കരിമ്പ്, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. എഥനോളില്‍ ഓക്സിജന്‍ കൂടുതലുള്ളതിനാല്‍ എന്‍ജിനില്‍ പെട്രോളിന്റെ ജ്വലനം സുഗമമാവും. വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയും അന്തരീക്ഷ മലിനീകരണവും കുറയും.
ഒക്ടോബര്‍ മുതല്‍ എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിന് ലിറ്ററിന് രണ്ടുരൂപ നികുതി ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ ക്രൂഡോയില്‍ വാങ്ങല്‍വില ബാരലിന് 9.62 ശതമാനം മുന്നേറി 111.99 ഡോളറിലെത്തി. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ വില 60-65 ഡോളറായിരുന്നു.
إرسال تعليق