അതുകൊണ്ട് തന്നെ നേരിട്ട് സൂര്യപ്രകാശം ചൂട് കൂടിയ നേരങ്ങളിൽ ഏൽക്കുന്നത് സൂക്ഷിച്ച് വേണമെന്നും കഴിവതും പുറത്ത് ഇറങ്ങരുതെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ശാസ്ത്രലോകത്തിന്റെ കണക്കനുസരിച്ച് 11 വർഷം നീളുന്നതാണ് സൂര്യന്റെ താപവ്യതിയാന ചക്രം. ഇതനുസരിച്ച് നിലവിലെ താപചക്രത്തിലെ ചൂട് കുറഞ്ഞ വർഷം 2019 ആയിരുന്നുവെന്നത് കൊണ്ടാണ് ഇനിയുള്ള വർഷങ്ങളിൽ ചൂട് ഉയരുന്നത്.
2025 ജൂലൈയിലാണ് സോളാര്‍ മാക്‌സിമം പ്രതീക്ഷിക്കുന്നത്. രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സജീവമായ സൗരചക്രമാണ് ഇപ്പോള്‍ സംഭവിക്കുന്നത് . സൂര്യന്‍ കൂടുതല്‍ സജീവമായിരിക്കുന്ന കാലത്ത് സൗരക്കാറ്റുകൾ സ്വാഭാവികമായി ഉണ്ടാകാറുണ്ട്. ഈ സൗരക്കാറ്റുകൾ റേഡിയോ ഫ്രീക്വൻസി തംരംഗങ്ങൾ മുതൽ വൈദ്യുത വിതരണത്തെയും സാറ്റലൈറ്റുകളുടെ പ്രവർത്തനത്തെ വരെ അപകടത്തിലാക്കുന്നത്ര വിനാശകാരികളാണ്.
നിലവിൽ ഇവയ്ക്കെതിരെയുള്ള പ്രതിരോധ മാർഗങ്ങൾ ശാസ്ത്രലോകം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
إرسال تعليق