കോവിഡ് നാലാം തരംഗം ജൂണിൽ; നാല് മാസം തുടരും; ഐഐടി പഠനം






ജൂണോടെ കോവിഡ് നാലാം തരംഗം ആരംഭിക്കുമെന്നും ഓഗസ്റ്റിൽ രോഗവ്യാപനം രൂക്ഷമാകുമെന്നും പഠനം. ഐഐടി കാണ്‍പൂരിന്റെ പഠനത്തിലാ. അടുത്ത കോവിഡ് തരംഗം 4 മാസത്തോളം നീണ്ട് നിൽക്കുമെന്നും പഠനം പറയുന്നു. ജൂണ്‍ 22നു രാജ്യത്ത് അടുത്ത കൊവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്.





കോവിഡ് വകഭേദത്തിന്റെ സ്വഭാവത്തെ ബാധിച്ചിരിക്കും നാലാം തരംഗത്തിന്റെ തീവ്രത. മാത്രമല്ല ഇന്ത്യയിലുടനീളമുള്ള വാക്സിനേഷൻ തോതും ഒരു ഘടകമാകുമെന്നും പഠനം വിലയിരുത്തുന്നു. യുഎസിൽ നടന്ന മറ്റൊരു സമീപകാല പഠനം കാണിക്കുന്നത്, അടുത്ത കോവിഡ് വകഭേദം രണ്ട് വ്യത്യസ്ത രീതികളിൽ വ്യാപിക്കാമെന്നാണ്. പുതിയ വേരിയന്റിന് മുമ്പ് കണ്ടെത്തിയതിനേക്കാള്‍ തീവ്രത കുറവായിരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല എന്നും പഠനം പറയുന്നു.

Post a Comment

أحدث أقدم