വാഹന ഉടമകൾക്ക് പണികിട്ടി. ഏപ്രിൽ മാസം മുതൽ പുതിയ മാറ്റം. രണ്ട് പ്രധാന അറിയിപ്പുകൾ.





വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് രണ്ട് പ്രധാന അറിയിപ്പുകൾ ആണ് സർക്കാരിന്റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. ഏപ്രിൽ മാസം മുതൽ നൽകേണ്ട ഹരിത നികുതിയെ കുറിച്ചുള്ള അറിയിപ്പാണ് നൽകിയിരിക്കുന്നത്.



 
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത് പ്രകാരം പുതിയ ഡീസൽ വാഹനങ്ങൾ വാങ്ങുമ്പോൾ 500 രൂപ മുതൽ 2000 രൂപ വരെ ഹരിത നികുതി അധികമായി ചുമത്തുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പുതിയ നീക്കം നടക്കുന്നത്. ആദ്യമായി ആണ് പുതിയ ഡീസൽ വാഹനങ്ങൾക്ക് ഹരിത നികുതി ഏർപ്പെടുത്തുന്നത്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് നിലവിൽ ചുമത്തുന്ന ഹരിത നികുതിയുടെ അൻപത് ശതമാനം ഏർപ്പെടുത്തും.



 
15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുന്ന കേന്ദ്രനയത്തിനെതിന്റെ തുടർച്ച ആണ് ഈ നടപടി. ജീപ്പ്, കാർ എന്നിങ്ങനെ തുടങ്ങി ലൈറ്റ് വാഹനങ്ങൾക്ക് വില 200 രൂപ നികുതിയിൽ നിന്നും 300 രൂപ യിലേക്ക് മാറും. മീഡിയം വാഹനങ്ങൾക്ക് 400 രൂപയിൽ നിന്നും 600 രൂപ യിലേക്ക് മാറും.



ഹെവി മോട്ടോർ വാഹനങ്ങൾക്ക് 600 രൂപയിൽ നിന്നും 900 രൂപ യിലേക്ക് ഇങ്ങനെയാണ് വർദ്ധനവ് ഉണ്ടായിരുന്നത്. പുതിയ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതി എങ്ങനെയാണെന്ന് നോക്കാം. ഓട്ടോറിക്ഷ, ഗുഡ്സ് ഓട്ടോ എന്നിവയ്ക്ക് ഹരിത നികുതി 500 രൂപയാണ്.



ജീപ്പ്, കാർ എന്നിവയ്ക്ക് 1000 രൂപ. മീഡിയം മോട്ടോർ വാഹനങ്ങൾക്ക് 1500 രൂപ. ഹെവി മോട്ടോർ വാഹനങ്ങൾക്ക് 2000 രൂപ എന്നിങ്ങനെയാണ് ഹരിത നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post