ഹൈദരാബാദിലെ നിരത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. രണ്ടു വീലുകളിൽ ഓട്ടോറിക്ഷകൾ ഓടുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ സംഭവം ആദ്യമല്ലെന്നും ഇതിന് മുമ്പ് നിരവധി തവണ യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ ഇതേപൊലെ അഭ്യാസം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
വിഡിയോയിലെ റജിസ്ട്രേഷൻ നമ്പർ വച്ച് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷകൾ കസ്റ്റഡിയിൽ എടുത്തെന്നും ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തെന്നുമാണ് പൊലീസ് പറയുന്നത്. ഇത്തരത്തിലുള്ള വിഡിയോകൾ തെളിവായി എടുത്ത് ഇനിയും നടപടി എടുക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വീഡിയോ കാണാൻ..👇
إرسال تعليق