യൂറിനറി ഇൻഫെക്ഷൻ ബാധിച്ചെന്ന ധാരണയിലാണ് യുവതി ഇത്രയും നാൾ ചികിത്സ തേടിയത്. 45 കാരിയായ യുവതി യൂറിനറി ഇൻഫെക്ഷൻറെ ലക്ഷണങ്ങളാണുണ്ടായിരുന്നത്. എപ്പോഴും ടോയ്‌ലറ്റിലേക്ക് പോകേണ്ട അവസ്ഥയാണെന്ന് പരാതിപ്പെട്ടാണ് ഇവർ ആശുപത്രിയിലെത്തിയത്.
ഇതോടെ യുവതിയുടെ മൂത്രസഞ്ചി സ്‌കാൻ ചെയ്‌തു. തുടർന്ന് ഒരു ഗ്ലാസിൽ പൊതിഞ്ഞ വലിയ മൂത്രാശയ കല്ല് പോലൊരു വസ്തു കണ്ടെത്തി. ഇത് 8-സെന്റീമീറ്റർ വീതിയുള്ള ഒരു "ഭീമൻ" കല്ല് ആയിരിക്കാമെന്ന് ഡോക്ടർമാർ കരുതി. എന്നാൽ ടുണീഷ്യൻ നഗരമായ സ്ഫാക്സിലെ ഹബീബ് ബർഗുയിബ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ഒടുവിൽ സത്യം കണ്ടെത്തിയത്.
മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യാൻ നടത്തുന്ന തുറന്ന ശസ്ത്രക്രിയയിലൂടെയായിരുന്നു ഇത്.
നാല് വർഷം മുമ്പ് താൻ ഗ്ലാസ് സെക്‌സ് ടോയ് ആയി ഉപയോഗിച്ചിരുന്നതായി യുവതി ഡോക്ടർമാരോട് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. യോനിക്കുപകരം മൂത്രനാളിയിൽ ഗ്ലാസ് ടംബ്ലർ കയറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
ഈ കേസ് സയൻസ് ഡയറക്‌ട് എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്, അതിൽ സ്‌കാനിംഗും ഗ്ലാസിന്റെയും കല്ലിന്റെയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
യുവതി ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഇവർക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
إرسال تعليق