മലയാളി യുവാവ് കുവൈത്തില്‍ വാഹനം കത്തി മരിച്ച നിലയിൽ





മലയാളി യുവാവിനെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി നെല്ല്യേരി മാണിക്കോത്ത് സ്വദേശി മാണിക്യംവീട്ടിൽ ഷാഹിദാണ് (24) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച വാഹനം അബുഖലീഫയ്ക്കു സമീപം തീപിടിച്ച് മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.  നിസാറിന്റെയും സുബൈദയുടെയും മകനായ ഷാഹിദ് അവിവാഹിതനാണ്. ഷാരൂഖ് (കുവൈത്ത്), നിദാൻ, നീമ. എന്നിവർ സഹോദരങ്ങളാണ്. കബറടക്കം കുവൈത്തിൽ.

Post a Comment

أحدث أقدم