സ്തംഭിച്ച് വ്യാപാരവും ഗതാഗതവും: പലയിടത്തും ജീവനക്കാരെ തടയുന്നു, വലഞ്ഞ് ജനം





കേരളത്തില്‍ പൊതുഗതാഗതവും വ്യാപാരവും സ്തംഭിപ്പിച്ച് പൊതുപണിമുടക്ക് തുടരുന്നു.  കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനവും നടന്നില്ല.  തിരുവനന്തപുരം ആര്‍സിസിയിലേക്കും വയനാട്ടില്‍ വള്ളിയൂര്‍ക്കാവ് ഉല്‍സവം നടക്കുന്ന ഇടത്തും മാത്രമാണ് സര്‍വീസ് നടത്തുന്നത്.




പണിമുടക്ക് കോടതി നിരോധിച്ച ബിപിസിഎല്ലില്‍ ജീവനക്കാരെ തടഞ്ഞു. കൊച്ചി എലൂര്‍ എഫ്എസിടിയിയിലും പാലക്കാട് കിന്‍ഫ്ര പാര്‍ക്കിലും ജോലിക്കെത്തിയവരെ തടയുന്നുണ്ട്. കോടതി ഉത്തരവ് നേടിയ കൊച്ചി പള്ളിക്കരയില്‍ ഹോട്ടലുകളും കടകളും തുറന്നു. ജീവനക്കാരെ കയറ്റിയ ‘കിറ്റെക്സി’ന്റെ വാഹനം അമ്പലമുകളില്‍ തടഞ്ഞു. കേരളത്തിനുപുറത്ത് ജനജീവിതം സാധാരണനിലയിലാണ്. ബംഗാളില്‍ ട്രെയിന്‍ തടയുന്നുണ്ട്.

Post a Comment

أحدث أقدم