ഇതിനു വേണ്ടി ആവശ്യമായി വരുന്നത് ആദ്യം ബീറ്റ്റൂട്ട് ആണ്. മുടിയുടെ അളവ് അനുസരിച്ച് വേണം ഓരോ ചേരുവകളും ചേർത്തു കൊടുക്കുവാൻ. ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞത് മിക്സിയുടെ ജാതിയിലേക്ക് ഇട്ടുകൊടുക്കുക.
ഇതിനുശേഷം അരച്ചെടുക്കാൻ വേണ്ടി തേയില വെള്ളം ആണ് ഉപയോഗിക്കേണ്ടത്. തിളപ്പിച്ച് ആറിയ തേയില വെള്ളം വേണം ഒഴിച്ചു കൊടുക്കേണ്ടത്. ഈ രണ്ടു പേരുകൾ ഉപയോഗിച്ച് നന്നായി അരച്ചെടുക്കുക.
പേസ്റ്റ് രൂപത്തിലാക്കി എടുക്കണം.
ഇതിനുശേഷം ഒരു സ്റ്റീൽ പാത്രമോ അല്ലെങ്കിൽ ചില്ലിന്റെ പാത്രമോ എടുക്കുക. പ്ലാസ്റ്റിക് പാത്രം ഒരിക്കലും ഉപയോഗിക്കരുത്. ഇതിന് ശേഷം ബൗളിലേക്ക് നീലാംബരി പൊടി ( ഇൻഡിഗോ പൗഡർ) മുടിയുടെ വലുപ്പത്തിനനുസരിച്ച് ഇട്ടുകൊടുക്കുക. ഇതിനുശേഷം നീലാംബരി പൊടിയിലേക്ക് മുൻപ് അരച്ചുവെച്ച മിശ്രിതം ചേർത്ത് കൊടുത്തത് നന്നായി മിക്സ് ചെയ്യുക. മുടി കറുപ്പിക്കുന്നതിനു മുമ്പുതന്നെ ഷാംപൂ ഉപയോഗിച്ച് മുടിയിലുള്ള എണ്ണമയം മുഴുവനായും കളഞ്ഞ് ഇരിക്കണം.
ഒറ്റത്തവണ ഉപയോഗിക്കുമ്പോൾ നല്ലൊരു റിസൾട്ട് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക.
ഒരു മണിക്കൂർ സമയം ഈയൊരു പാക്ക് മുടിയിൽ വച്ചിരിക്കണം. ഒരുപാട് മുടി നരച്ചിരിക്കുന്ന ആളുകളാണ് എങ്കിൽ ഇയൊരു പാക്ക് മൂന്ന് ദിവസം അടുപ്പിച്ച് ഉപയോഗിക്കുക. പിന്നീട് ഒരു മാസത്തേക്ക് ചെയ്യേണ്ട ആവശ്യമില്ല.
إرسال تعليق