ആന്ധ്ര എളൂരുവില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ആറുപേര്‍ മരിച്ചു. 18 പേർക്ക് പരുക്ക്. നൈട്രിക് ആസിഡ് ചോര്‍ന്നാണ് അപകടമുണ്ടായത്. അപകട സമയത്ത് ലാബിൽ മുപ്പതോളം പേരുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാത്രി 11.30 ഓടെയാണ് വാതകച്ചോർച്ച ഉണ്ടായത്. ഇത് തീ പിടുത്തത്തിന് കാരണമാവുകയായിരുന്നുവെന്നും പ്രാഥമിക വിലയിരുത്തൽ. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
إرسال تعليق