കാറിന്റെ തുറന്ന ഡോർ തട്ടി ബൈക്ക് മറിഞ്ഞ് ബാലികയ്ക്കു ദാരുണാന്ത്യം




കാറിന്റെ അശ്രദ്ധമായി തുറന്ന ഡോർ തട്ടി ബൈക്ക് മറിഞ്ഞ് ആറു വയസ്സുകാരിക്കു ദാരുണാന്ത്യം. തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകൾ അജ്മയയാണു മരിച്ചത്. വിഷു ദിവസം രാത്രി എട്ടിനു പാലക്കാട് നഗരത്തിൽ പാലാട്ട് ജംക്‌ഷനിലായിരുന്നു അപകടം.



സതീഷിനും ഭാര്യ നിമിഷയ്ക്കും അജ്മയുടെ സഹോദരി അൻസികയ്ക്കും പരുക്കേറ്റു. സതീഷും കുടുംബവും നഗരത്തിലെ ക്ഷേത്രത്തിലും പാർക്കിലും പോയി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്നയാൾ ഡോർ പെട്ടെന്നു തുറന്നപ്പോൾ സതീഷിന്റെ ബൈക്കിലിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ടു ബൈക്ക് റോഡിൽ മറിഞ്ഞു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അജ്മയയെ ജില്ലാ ആശുപത്രിയിലും തുടർന്നു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



വിളയഞ്ചാത്തനൂർ ശബരി ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. അപകടമുണ്ടാക്കിയ കാർ ഹരിയാന റജിസ്ട്രേഷനിലുള്ളതാണ്. സംഭവത്തിൽ ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഉപയോഗിച്ചതിനും ടൗൺ നോർത്ത് പൊലീസ് കേസെടുത്തു.

Post a Comment

أحدث أقدم