ആദിത്യ ശര്‍മയുടെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ദുര്‍ഗ മീന എന്ന ഡെലിവറി ബോയിയുടെ ജീവിതം പുറത്ത് അറിയുന്നത്. ട്വീറ്റ് വൈറലായതോടെ ഇപ്പോൾ യുവാവിനെ തേടി ബൈക്ക് എത്തിയിരിക്കുകയാണ്. ഹീറോയുടെ സ്‌പ്ലെന്‍ഡര്‍ ബൈക്കാണ് സമൂഹമാധ്യമങ്ങളിലൂടെ ജീവിതം കേട്ടറിഞ്ഞവർ വാങ്ങി നൽകിയത്. 24 മണിക്കൂറിനുള്ളില്‍ 75,000 രൂപയാണ് ദുര്‍ഗയ്ക്ക് ബൈക്ക് വാങ്ങിക്കുന്നതിനായി സമാഹരിച്ചത്.ബികോം.
ബിരുദധാരിയായ ദുര്‍ഗ മീന സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് സോമാറ്റോയില്‍ ഡെലിവറി ജോലിക്കായി ചേര്‍ന്നത്. ബൈക്ക് ഇല്ലാത്തത് െകാണ്ട് സൈക്കിളിലാണ് ഭക്ഷണം എത്തിച്ചിരുന്നത്. ചൂട് തന്റെ ജീവിതത്തിന്റെ ഭാഗമായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
إرسال تعليق