എത്ര കരി പിടിച്ച പാത്രം ആണെങ്കിലും ഇത് ഒരു വട്ടം ചെയ്താൽ മതി. പുത്തൻ പുതിയത് പോലെ ഇരിക്കും. എങ്ങനെയെന്ന് അറിയൂ..




പാചകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിയാക്കി എടുക്കുക എന്നത് ഏതൊരു വീട്ടമ്മമാരെയും സംബന്ധിച്ച് കുറച്ച് പ്രയാസമേറിയ ജോലിയാണ്. കരി പിടിച്ച പാത്രങ്ങൾ പെട്ടന്ന് തന്നെ ചീത്തയായി പോകുന്നതിനും കാരണമാകാറുണ്ട്. ചീനച്ചട്ടി പോലെയുള്ള പാത്രങ്ങളിൽ ആണ് ഇത് ഏറ്റവും കൂടുതലായി കാണുന്നത്.


 
തുടർച്ചയായുള്ള ഉപയോഗത്തിലൂടെ ആണ് ഇത്തരം പ്രശ്നങ്ങൾ പാത്രങ്ങൾക്ക് ഉണ്ടാക്കുന്നത്. എന്നാൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ അനായാസം ഇത്തരം പാത്രങ്ങൾ വൃത്തിയാക്കി എടുക്കുവാൻ സാധിക്കും.
ഇതിനുള്ള ഏറ്റവും നല്ലൊരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്. അധികസമയം ഇതിന് ആവശ്യമായി വരുന്നില്ല. സോപ്പുപൊടി, ബേക്കിംഗ് സോഡ, ചൂടുവെള്ളം, വിനാഗിരി, ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവയാണ് ഇതിന് ആവശ്യമായി വരുന്നത്.


 
ഇതിനുവേണ്ടി ആദ്യം തന്നെ ഒരു വലിയ പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് ചൂടാക്കാൻ വയ്ക്കുക. ചൂടാക്കാൻ വെച്ചതിനു ശേഷം ഒരു ടീസ്പൂൺ ഉപ്പ്, 2 ടീസ്പൂൺ സോപ്പുപൊടി, ഒരു ടീസ്പൂൺ വിനാഗിരി, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞത് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് കൊടുക്കുക.



വൃത്തിയാക്കി എടുക്കേണ്ട പാത്രം ഇതിലേക്ക് ഇറക്കിവെക്കുക. അനായാസം പാത്രത്തിലെ കരിയും മറ്റും അടർത്തി മാറ്റിയെടുക്കുവാൻ ഇതിലൂടെ സാധിക്കും. അധികം ബുദ്ധിമുട്ട് ഇല്ലാതെ തന്നെ ചീനച്ചട്ടി പോലെയുള്ള പാത്രങ്ങൾ വൃത്തിയാക്കി എടുക്കുവാൻ എളുപ്പത്തിൽ സാധിക്കും. കരി പിടിച്ച പാത്രം മൂലം ബുദ്ധിമുട്ടുന്ന വീട്ടമ്മമാർ ഈ ഒരു മാർഗ്ഗ പരീക്ഷിച്ചുനോക്കൂ.

Post a Comment

أحدث أقدم