ഈ ഒരു മാർഗ്ഗത്തിലൂടെ ചെറിയ മീൻ മുതൽ ഏതൊരു വലിയ മീൻ വേണമെങ്കിൽ നമുക്ക് സൂക്ഷിക്കാവുന്നതാണ്. മാസങ്ങൾക്കു ശേഷവും മീനിന് അതെ രുചിയും അതേ പുതുമയും ഉണ്ടാവും. ഇതിനായി ആദ്യം വേണ്ടത് ഒരു മൂടിയുള്ള പാത്രമാണ്. ഓരോ ദിവസത്തേക്കുള്ള മീനുകൾ ഓരോ പാത്രത്തിൽ ആയി പ്രത്യേകം മാറ്റി വയ്ക്കേണ്ടതാണ്.
പാത്രം എടുത്തതിനുശേഷം ഏതു മീനാണ് സൂക്ഷിക്കേണ്ടത് എങ്കിൽ ആ മീൻ നന്നായി മുറിച്ച് കഴുകി എടുക്കുക. മീനിന്റെ ചോര എല്ലാം പോയതിനുശേഷം. എടുത്തിരിക്കുന്ന പാത്രത്തിലേക്ക് വെള്ളം കളഞ്ഞു വയ്ക്കുക. ശേഷം മീൻ മുങ്ങി കിടക്കുന്ന രീതിയിൽ സാധാരണ വെള്ളം നിറയ്ക്കുക.
മീൻ വെള്ളത്തിൽ നന്നായി മുങ്ങി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം പാത്രം മൂടിവെച്ച് അടയ്ക്കുക.
ശേഷം ഫ്രീസറിൽ വെച്ച് കഴിഞ്ഞാൽ രണ്ടു മാസത്തിനു ശേഷവും അതേ മീൻ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്നു പറയുന്നത്, ഒരു പ്രാവശ്യം ഫ്രീസറിൽ നിന്ന് എടുത്ത മീൻ വീണ്ടും കഴുകി ഫ്രീസറിലേക്ക് വെക്കാൻ പാടുള്ളതല്ല. അതുകൊണ്ടാണ് വെവ്വേറെ ദിവസത്തേക്കുള്ള മീനുകൾ വ്യത്യസ്ഥ പാത്രത്തിൽ വയ്ക്കാൻ പറയുന്നത്.
മേൽ പറഞ്ഞിരിക്കുന്ന രീതിയിൽ മീൻ സൂക്ഷിക്കുന്നതിലൂടെ മാസങ്ങൾക്കു ശേഷവും അതെ മീൻ കറി വയ്ക്കാൻ ഉപയോഗിക്കാവുന്നതാണ്.
إرسال تعليق