പിസ വാങ്ങി ‘ആൾക്കുരങ്ങൻ’; ഞെട്ടി ഡെലിവറി ഗേള്‍: വൈറല്‍ വിഡിയോ





പിസ വാങ്ങി കാശു കൊടുത്ത ഒരു മര്യാദക്കാരൻ ‘കുരങ്ങും’ കൃത്യമായി ഡെലിവറി നടത്തിയ സ്ത്രീയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്. സംഭവം നടന്നത് എവിടെ നിന്ന് എന്നത് വ്യക്തമല്ല.



കാര്യം പ്രാന്‍കെന്ന് ഒരു വിഭാഗവും യഥാർഥ കുരങ്ങെന്ന് മറുവിഭാഗവും വാദിക്കുന്നുണ്ട്. ഡെലിവറി കൃത്യമായി നടത്തി, പെട്ടെന്ന് കുരങ്ങ് വാതിൽ തുറന്ന് പുറത്തുവന്നപ്പോൾ പതറാതെ നിന്ന സ്ത്രീക്കാണ് കയ്യടി മുഴുവനും. വാതിൽ തുറന്നു കണ്ട കാഴ്ചയിൽ സ്ത്രീ പെട്ടെന്ന് ഞെട്ടുന്നത് വീഡിയോയിൽ കാണാം. എന്നാൽ പരിഭ്രാന്തയാകാതെ സാഹചര്യത്തെ കൈകാര്യം ചെയ്തു.



കാശും വാങ്ങി മടങ്ങുന്നതും വിഡിയോയിൽ വ്യക്തമാണ്. ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ 3.5 ദശലക്ഷം ലൈക്കുകളോടെ 39.9 ദശലക്ഷം വ്യൂസ് ഉണ്ടാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. വിഡിയോ കാണാം:-

VIDEO LINK...👇





Post a Comment

أحدث أقدم