കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. തൃശ്ശൂർ കുന്നംകുളത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശിയായ പരസ്വാമി (55) ആണ് മരിച്ചത്. പരസ്വാമിയെ ഇടിച്ചിട്ട ശേഷം ബസ് നിർത്താതെ പോയെന്നും ആക്ഷേപമുണ്ട്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. കോഴിക്കോട്ടെത്തിയ ബസ് തിരികെ കുന്നംകുളത്ത് കൊണ്ടുവരും.
കന്നിയാത്രയിൽ തന്നെ കെ-സ്വിഫ്റ്റ് രണ്ട് തവണ അപകടത്തിൽപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ബസ് ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിടുകയും ചെയ്തു.
إرسال تعليق