മാർക്കറ്റിൽ നിന്നും വാങ്ങുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും പുറത്തുള്ള വിഷം ഒരുപരിധിവരെ വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മാറ്റുവാൻ സാധിക്കും. ഈ രീതിയിൽ തന്നെ എല്ലാ പഴങ്ങളിലും പച്ചക്കറികളിലും വിഷമം അകറ്റാൻ സാധിക്കും.
ഇതിനുവേണ്ടി ആദ്യം തന്നെ ഇവ നന്നായി കഴുകിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
ഇതിനു ശേഷം കുറച്ച് ബേക്കിംഗ് സോഡയും ഉപ്പും മിക്സ് ചെയ്ത് പഴങ്ങളിലും പച്ചക്കറികളിലും മുഴുവനായി തേച്ചുപിടിപ്പിക്കുക.
ഏകദേശം അരമണിക്കൂർ നേരം ഇത് മാറ്റി വയ്ക്കുക. അരമണിക്കൂറിനു ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയെടുക്കുക. ഇതിനു ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. പച്ചക്കറികളിലും പഴങ്ങളിലും അകത്തും പുറത്തും വിഷാംശം ഉണ്ട്. ഒരു പരിധിവരെ പച്ചക്കറികളിലും പഴങ്ങളിലും വിഷാംശം വീട്ടിൽ വച്ച് തന്നെ കളയാൻ സാധിക്കും.
ഇതിനുള്ള ഏറ്റവും നല്ലൊരു മാർഗ്ഗമാണ് മുകളിൽ പറഞ്ഞത്. പഴങ്ങളും പച്ചക്കറികളും മാർക്കറ്റിൽ നിന്ന് വാങ്ങിയത് പോലെ തന്നെ ഉപയോഗിക്കാതെ അതിലുള്ള വിഷാംശങ്ങൾ കളഞ്ഞതിന് ശേഷം വേണം ഉപയോഗിക്കുവാൻ. ഇല്ലെങ്കിൽ ഗുണത്തിനു പകരം ദോഷം ആയിരിക്കും നൽകുന്നത്.
إرسال تعليق