ചിറയൻകീഴ്: യൂട്യൂബ് (Youtube)നോക്കി പന്ത്രണ്ടുകാരൻ ഉണ്ടാക്കിയ മുന്തിരി വൈൻ (grape wine)കഴിച്ച് സഹപാഠി ആശുപത്രിയിൽ. ചിറയിന്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച്ചയാണ് പന്ത്രണ്ടുകാരനായ വിദ്യാർത്ഥി യൂട്യൂബ് നോക്കിയുണ്ടാക്കിയ വൈൻ സ്കൂളിൽ കൊണ്ടുവന്ന് വിളമ്പിയത്.
ഇതു കുടിച്ച സഹപാഠി ചർദിച്ച് അവശനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
വീട്ടിൽ രക്ഷിതാക്കൾ വാങ്ങിയ മുന്തിരി ഉപയോഗിച്ച് യൂട്യൂബ് നോക്കിയാണ് കുട്ടി വൈൻ ഉണ്ടാക്കിയത്. ഈ മിശ്രിതം സ്കൂളിൽ കൊണ്ടുവന്ന കുട്ടി വിതരണം ചെയ്തു. മിശ്രിതം കൊണ്ടുവന്ന വിദ്യാർത്ഥിയുടെ മാതാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നറിയിപ്പ് നൽകിയതായി ചിറയിന്‍കീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷ് അറിയിച്ചു.
മിശ്രിതം കുടിച്ച വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്കൂളിലെത്തി വിവരങ്ങൾ അന്വേഷിച്ചറിഞ്ഞത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ രക്ഷിതാവിനെ കാര്യങ്ങള്‍ അറിയിച്ച് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി സ്‌കൂള്‍ അധികൃതർ അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
إرسال تعليق