ഇൻവർട്ടറുകൾ ഉപയോഗിക്കുന്ന നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് അമിതമായ കറണ്ട് ബിൽ. എന്നാൽ ഈ പ്രശ്നത്തെ വളരെ ഫലപ്രദമായി നേരിടാൻ സാധിക്കുന്ന ഒരു ട്രിക്ക് ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്. ഇതിനൊപ്പം ബാറ്ററി സൂക്ഷിക്കാൻ സഹായിക്കുന്ന ഡൂം അഥവാ ബോക്സ് വാങ്ങിക്കുന്നത് വളരെ ഉത്തമമായിരിക്കും.കുട്ടികളുള്ള വീടുകളാണെങ്കിൽ ബാറ്ററികളിൽ കണക്ഷൻ പോയിൻറ് പിടിക്കുന്നത് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനും തറയിലെ ടൈൽസ്, ഗ്രാനൈറ്റ് തുടങ്ങിയവ കേടാകാതിരിക്കാനും നമുക്ക് ഇത്തരം പെട്ടിക്കുള്ളിൽ ബാറ്ററി സൂക്ഷിക്കുന്നത് സഹായകമാണ്.
ഓൺലൈൻ വ്യാപാര സൈറ്റുകളിൽ അടക്കം ഡൂം വാങ്ങാൻ ലഭിക്കുന്നതാണ്. ഇൻവെർട്ടറിനു ഒപ്പമുള്ള ബാറ്ററികളിൽ സാധാരണ 6
ബാറ്ററി വെള്ളം ഒഴിക്കാൻ ഉള്ള പോയിന്റുകൾ ആണ് നമുക്ക് കാണാൻ സാധിക്കുക. അവയിൽ ഫ്ലോട്ടിംഗ് ടൈപ്പ് ക്യാമ്പുകൾ ഉപയോഗിക്കുന്നത് ബാറ്ററിക്കുള്ളിലെ വെള്ളത്തിൻറെ ന ില അറിയാൻ സഹായകമാണ്. ഫ്ലോട്ടിംഗ് ക്യാപ്പുകളിലെ മിനിമം വാട്ടർ ലെവലിനു താഴെ പോകാതെ എപ്പോഴും ബാറ്ററിയുടെ വെള്ളത്തിൻറെ നില ക്രമീകരിക്കേണ്ടത് ഇൻവർട്ടറിന്റെ സുഗമമായ പ്രവർത്തനത്തിന് വളരെ അത്യാവശ്യമാണ്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ആസിഡ് അംശമുള്ള സൊലൂഷൻ ആയതിനാൽ ബാറ്ററി വെള്ളം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതയാണ്. കാരണം ശരീരത്തിൽ പറ്റുകയോ, ഇരിക്കുന്ന പരിസരങ്ങളിൽ ആവുകയോ ചെയ്താൽ വളരെ വേഗം തന്നെ അത് തുടച്ചു മാറ്റാനുള്ള ശ്രദ്ധ ഇൻവെർട്ടർ ബാറ്ററി എന്നിവ ക്ലീൻ ചെയ്യുന്ന വ്യക്തി പാലിക്കേണ്ടതാണ് കറണ്ട് ബിൽ അമിതമാകാതെ എങ്ങനെ ഇൻവെർട്ടർ ഉപയോഗിക്കാമെന്ന് മനസ്സിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായി കാണുക.
إرسال تعليق