കൊല്ലം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന്റെ ഭാഗമായി വാഹമോടിക്കുന്നതിനിടെ പെൺകുട്ടിയെ കയറിപിടിച്ചെന്ന പരാതിയിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. പത്തനാപുരം എംവിഐ എഎസ് വിനോദിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈമാസം 19നാണ് സംഭവം. വാഹനം ഓടിച്ചു കാണിക്കണമെന്നാവശ്യപ്പെട്ട് യുവതിയുമൊത്ത് വാഹനത്തിൽ പോകുകയും പത്തനാപുരം- ഏനാത്ത് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ അതിക്രമം കാട്ടിയെന്നുമാണ് പരാതി.
വാഹനത്തിൽ ഈ സമയം മറ്റാരുമില്ലായിരുന്നെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയിൽ നിന്നും മൊഴിയെടുത്ത പൊലീസ് അന്ന് ലൈസൻസ് നേടുന്നതിനായി വന്ന മറ്റുള്ളവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
إرسال تعليق