2000 രൂപ നോട്ടുകളുടെ അച്ചടി നിർത്താൻ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ശനിയാഴ്ച ലോക്സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുജനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിന് ആവശ്യമായ നോട്ടുകളുടെ അച്ചടി നിലനിർത്തുന്ന കാര്യം റിസർവ്ബാങ്കും കേന്ദ്രസർക്കാരും ചേർന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് അനുരാഗ് താക്കൂർ വ്യക്തമാക്കിയത്.
2019-2020, 2020-2021 വർഷങ്ങളിൽ 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. എന്നാൽ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്താൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും അനുരാഗ് താക്കൂർ പറയുന്നു. 273.98 കോടിയുടെ 2000 രൂപ നോട്ടുകളാണ് നിലവിൽ പ്രചാരത്തിലുള്ളത്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി നോട്ടുകളുടെ അച്ചടിയും താത്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് മെയ് നാലിനാണ് അച്ചടി വീണ്ടും ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Read more
إرسال تعليق