ഖുര്‍ആന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം: തനിക്ക് പങ്കില്ലെന്ന്‌ കെ.ടി ജലീല്‍

കൊച്ചി: 
വിശുദ്ധ ഖുർആൻ മറയാക്കി സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാമെന്നും എന്ത് കൊണ്ട് കസ്റ്റംസ് ഇവ വിമാനത്താവളത്തിൽ പരിശോധിച്ചില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രികെ.ടി. ജലീൽ. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാൽ തനിക്ക് അതിൽ അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായതിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ടർ ചാനലിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഐ.എ. ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാത്രി വരട്ടെയെന്ന് ചോദിച്ചോയെന്ന ചോദ്യത്തിന് എൻഐഎകാർ അങ്ങനെ പറയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
Read more 
 തനിക്ക് സൗകര്യപ്രദമായ സമയം തീരുമാനിക്കാമെന്ന് അവർ പറഞ്ഞു. അത് അനുസരിച്ചാണ് ആറ് മണി എന്ന് പറഞ്ഞത്. തനിക്ക് സൗകര്യപ്രദമായ സമയം പുലർച്ചെയാണ്. ആറുമണിയോടെ എൻ.ഐ.എ. ഓഫീസിലെത്തിയെന്നും ആറെകാലോടെ ചോദ്യം ചെയ്യാൻ ആരംഭിച്ചുവെന്നും ജലീൽ വ്യക്തമാക്കി. ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വർണം വന്നതെന്നും ഖുർആൻ വന്നത് ഡിപ്ലോമാറ്റിക് കാർഗോയിലാണെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു. ഞാൻ വ്യക്തിപരമായി ആ ഖുർആൻ സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് തന്ന പാക്കറ്റുകൾ സുരക്ഷിതമാണെന്നും 31 പാക്കറ്റുകൾ പൊട്ടിച്ചിട്ടില്ലെന്നും ഒരു പാക്കറ്റ് മാത്രമാണ് പൊട്ടിച്ചതെന്നും ജലീൽ വ്യക്തമാക്കി. 

Post a Comment

أحدث أقدم