തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയുമധികം പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നത്. 2111 പേര്‍ രോഗമുക്തി നേടി. നിലവില്‍ 21800 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
പബ്‌ജിക്ക് പകരം ഇനി ഫുജി ഗെയിം കളിക്കാം click
ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ 2433 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗബാധിതരില്‍ 61 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കൊറോണയെ തുടര്‍ന്ന് 11 പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.
പുതുതായി ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. ജില്ലയില്‍ 590 പേരുടെ ഫലങ്ങളാണ് ഇന്ന് പോസിറ്റീവ് ആയത്. കാസര്‍കോട് ജില്ലയില്‍ 276 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
إرسال تعليق