കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. പ്രഷര്‍ കുക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.
സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 700 ഗ്രാം സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 36 ലക്ഷം രൂപ വിലമതിക്കും. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ ടി.ഹംസ എന്നയാളെ കസ്റ്റഡിയിലെടുത്തു.
إرسال تعليق