എസ് എസ് എസ് ബദിയടുക്ക
ഡിവിഷൻ സാഹിത്യോത്സവ് 2020 സെപ്റ്റംബർ 23, 24, 25 തിയ്യതികളിലായി നടക്കും.കോവിഡ് പ്രോട്ടോകോൾ മാനിച്ച് ഈ വർഷത്തെ സാഹിത്യോത്സവ് ഓൺലൈൻ വഴിയാണ് നടക്കുന്നത്.
ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ അപ്ലിക്കേഷനുകൾ വഴിയായിരിക്കും മത്സരങ്ങൾ. എട്ട് വിഭാഗങ്ങളിലായി 64 മത്സരയിനങ്ങളിൽ 300 ഓളം പ്രതിഭകൾ മാറ്റുരയ്ക്കും.ബ്ലോക്ക്, യൂണിറ്റ്, സെക്ടർ തലങ്ങളിൽ ഒന്നാസ്ഥാനം കരസ്ഥമാക്കിയ പ്രതിഭകളാണ് ഡിവിഷനിൽ മത്സരിക്കുന്നത്.നെല്ലികട്ട, ബദിയടുക്ക, കുമ്പഡാജെ, പെർഡാല എന്നീ നാലു സെക്ടറുകൾ തമ്മിൽ നടക്കുന്ന വാശിയേറിയ മത്സരങ്ങൾക്ക് സെപ്റ്റംബർ 25 വൈകുന്നേരത്തോടെ പരിസമാപ്തി കുറിക്കും.
إرسال تعليق