സമരത്തിന് പോയാൽ പോലീസ് ഷോക്കടിപ്പിക്കും;ഇനി പോലീസിന്റെ ലാത്തിക്ക് കൂടുതൽ പ്രഹരശേഷി:മുളലാത്തിയും ചൂരല്‍ ഷീല്‍ഡും ചട്ടിത്തൊപ്പിയും പഴങ്കഥ

സിനിമയിൽ ലാത്തിചാർജിന് ഉത്തരവിടുന്നത് പോലീസ് മേധാവിയാകും. എന്നാൽ യഥാർഥത്തിൽ കാര്യം അങ്ങനെയല്ല. എങ്ങനെയാണ് സമരക്കാരെ പോലീസ് നേരിടുന്നതെന്ന് അവതരിപ്പിക്കുകയാണ് ഇവിടെ തൃശ്ശൂർ: മുദ്രാവാക്യങ്ങൾക്ക് പോലും മാറ്റമില്ലാതെ സമരക്കാരും പ്രതിഷേധക്കാരും എത്തുമ്പോൾ ആയുധങ്ങളും പ്രതിരോധവും പുതുക്കി പോലീസ് സേന. സേനപഴയ സേനയല്ല. മുളലാത്തിയും ചൂരൽ ഷീൽഡും ചട്ടിത്തൊപ്പിയും ഒക്കെ പഴങ്കഥ. കാലത്തിനൊത്ത് ഉയർന്ന പോലീസ് ഇതെല്ലാം മാറ്റി. വീശാൻ ഫൈബർ ലാത്തി ലാത്തികളെല്ലാം ഫൈബറിന്റേതാക്കി. ഭാരം കുറവാണെങ്കിലും പ്രഹരശേഷി മുളലാത്തിയെ വെല്ലും. ഇതിനോടൊപ്പം ഷോക്കടിപ്പിക്കുന്ന ലാത്തിയുമുണ്ട്. അത് അത്ര വ്യാപകമായി ഉപയോഗിക്കാറില്ല. 
ചട്ടിത്തൊപ്പിക്ക് പകരം ഫൈബർ തൊപ്പിയും ചൂരൽ ഷീൽഡിന് പകരം ചില്ലുപോലുള്ള ഫൈബർ ഷീൽഡും എത്തി. പ്രതിഷേധക്കാരുടെ ഏറ് കൊണ്ടാലും മാരകമാകാതിരിക്കാനുള്ള ജാക്കറ്റും പോലീസ് സേന സ്വന്തമാക്കി. പോലീസിലും മുന്നൊരുക്കം സമരക്കാർ മുന്നൊരുക്കം നടത്തുന്ന അതേസമയം തന്നെ പോലീസും ഇത് നേരിടാനുള്ള മുന്നൊരുക്കം തുടങ്ങും. സമരത്തിന് എത്രപേർ എത്തുമെന്നും എന്തെല്ലാം അനിഷ്ടസംഭവങ്ങൾ ഉണ്ടാകാനാണ് സാധ്യതയെന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗം പോലീസ് ജില്ലാ മേധാവിക്ക് റിപ്പോർട്ട് നൽകും. സമരത്തിന് രണ്ട് ദിവസം മുമ്പോ തലേന്നോ ആയിരിക്കും റിപ്പോർട്ട് നൽകുക. ഇതോടൊപ്പം സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട് തേടും. ഇതിനനുസരിച്ചാണ് പോലീസ് സേനയെ വിന്യസിക്കുക. നാവിന്യാസം ഇങ്ങനെ െചറിയ രീതിയിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടെങ്കിൽ ലോക്കൽ പോലീസിനെയാണ് വിന്യസിക്കുക. 
ഇതിനായി സംഭവസ്ഥലത്തിന് സമീപത്തുള്ള സ്റ്റേഷനുകളിലെ പോലീസുകാരുടേയും സേവനം തേടും. കൂടുതൽ പോലീസിനെ ആവശ്യമുണ്ടെങ്കിൽ അക്കാര്യം കാണിച്ച് പോലീസ് ജില്ലാ മേധാവി െഎ.ജി.ക്ക് റിപ്പോർട്ട് നൽകണം. െഎ.ജി.യുടെ റിപ്പോർട്ട് കണക്കിലെടുത്ത് ഡി.ജി.പി.യാണ് സായുധപോലീസിന്റെ സേവനം ലഭ്യമാക്കുക. ആദ്യം ഉച്ചഭാഷിണി, അവസാനം വെടിവെപ്പ് സമരസ്ഥലത്ത് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകും. നിയന്ത്രണാതീതമായി തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടാൻ ആദ്യം ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകും. പിരിഞ്ഞുപോകണമെന്ന പോലീസ് അറിയിപ്പ് അവഗണിക്കുന്നതോടെയാണ് ജലപീരങ്കി പ്രയോഗിക്കുക. ജലപീരങ്കി പ്രയോഗത്തിലൂടെയും പിരിഞ്ഞുപോയില്ലെങ്കിലാണ് കണ്ണീർവാതകം പ്രയോഗിക്കുക. ഈ നടപടിയും ലക്ഷ്യം കാണുന്നില്ലെങ്കിൽ ലാത്തിച്ചാർജ്. അറ്റകൈയാണ് വെടിവെപ്പ്. കളക്ടറുടെ ഇടപെടൽ സമരങ്ങളിൽ അക്രമമുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള നിയമനടത്തിപ്പിന് സഹായം തേടി ജില്ലാ പോലീസ് മേധാവി കളക്ടർക്ക് കത്ത് നൽകും. ഇൗ കത്ത് പരിഗണിച്ച് കളക്ടർ തുടർനടപടിക്കായി എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ സേവനം പോലീസിന് ലഭ്യമാക്കും. ജലപീരങ്കി പ്രയോഗം മുതൽ വെടിവെപ്പ് വരെ നടത്താൻ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അനുമതി വേണം. വാക്കാലുള്ള അനുമതി മതിയാകും.

ഗൂഗിളിന്റെ സഹായത്താൽ ഇനി ജോലി കണ്ടെത്താം Click here

Post a Comment

أحدث أقدم