വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബത്തിന് സി.പി.എം 49 ലക്ഷം വീതം സഹായം കൈമാറി

തിരുവനന്തപുരം : 
വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബാംഗങ്ങള്‍ക്ക് സി.പി.എം സംസ്ഥാന നേതൃത്വം 49,25,100 രൂപ വിതം സഹായം കൈമാറി.

മിഥിലാജിന്റെ മാതാപിതാക്കള്‍ക്ക് 1 ലക്ഷം രൂപ വീതവും ഭാര്യക്ക് 15 ലക്ഷം രൂപയും രണ്ട് കുട്ടികള്‍ക്ക് 3225100 രൂപയുമാണ് കൈമാറിയത്.
ഹക്ക്_മുഹമ്മദിന്റെ മാതാപിതാക്കള്‍ക്ക് 1 ലക്ഷം രൂപ വീതവും ഭാര്യക്ക് 15 ലക്ഷം രൂപയും കുട്ടിക്ക് 1612550 രൂപയും ഹഖ് മുഹമ്മദിന് ജനിക്കാനിരിക്കുന്ന കുഞ്ഞിന് (ഗര്‍ഭസ്ഥ ശിശുവിന്) 1612550 രൂപയുമാണ് കൈമാറിയത്.

ഹഖിന്റെയും മിഥിലാജിന്റെയും ഭാര്യമാര്‍ക്ക് ജോലി നല്‍കും. മക്കള്‍ക്ക് പഠിക്കാനുള്ള സഹായങ്ങളെല്ലാം നല്‍കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തിരുവോണ തലേന്ന് രാത്രിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജും ഹക്ക് മുഹമ്മദും തേമ്പാംമൂട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

Post a Comment

أحدث أقدم